ഖത്തറിന്റെ സാമ്പത്തിക നില ഭദ്രമെന്ന്

Update: 2018-05-19 23:46 GMT
Editor : Alwyn K Jose
ഖത്തറിന്റെ സാമ്പത്തിക നില ഭദ്രമെന്ന്

അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണിയടക്കം വലിയ തിരിച്ചടി നേരിട്ടപ്പോഴും രാജ്യം സാമ്പത്തിക സുസ്ഥിതി പിടിച്ച് നിര്‍ത്തിയിട്ടുണ്ടെന്നും അമീര്‍ അഭിപ്രായപ്പെട്ടു.

ഖത്തറിന്റെ സാമ്പത്തിക നില ഏറെ ഭദ്രമാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി വ്യക്തമാക്കി. മജ്‍ലിസ് ശൂറയുടെ 45-ാമത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിപണിയടക്കം വലിയ തിരിച്ചടി നേരിട്ടപ്പോഴും രാജ്യം സാമ്പത്തിക സുസ്ഥിതി പിടിച്ച് നിര്‍ത്തിയിട്ടുണ്ടെന്നും അമീര്‍ അഭിപ്രായപ്പെട്ടു. എണ്ണ വിലത്തകര്‍ച്ച കാരണം രാജ്യത്തിന്റെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും , ഖത്തര്‍ സാമ്പത്തികമായി കരുത്ത് കാട്ടുകയാണെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി മജ്‌ലിസ് ശൂറ യോഗത്തില്‍ വ്യക്തമാക്കി. രാജ്യാന്തര റേറ്റിങ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് അനുസരിച്ച് തന്നെ ഖത്തറിന്റെ സാമ്പത്തിക നില ഏറെ ഭദ്രമായി തുടരുന്നു. രാജ്യത്തില്‍ ദേശീയ മിഷന്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്ന് അമീര്‍ ഉറപ്പുനല്‍കി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News