കേരളത്തിന്റെ തനത് വിഭവങ്ങളുമായി ജനാദിരിയ്യ പൈതൃക ഗ്രാമത്തിലെ ലുലു സ്റ്റാള്‍

Update: 2018-05-21 16:49 GMT
കേരളത്തിന്റെ തനത് വിഭവങ്ങളുമായി ജനാദിരിയ്യ പൈതൃക ഗ്രാമത്തിലെ ലുലു സ്റ്റാള്‍

ഇന്ത്യന്‍ വിഭവങ്ങള്‍ തേടിയെത്തുന്ന അറബികളുടെ ഇഷ്ട കേന്ദ്രമായി സ്റ്റാള്‍ മാറിക്കഴിഞ്ഞു

കേരളത്തിന്റെ തനത് വിഭവങ്ങളാല്‍ സമൃദ്ധമാണ് ‍ സൌദി ജനാദിരിയ്യ പൈതൃക ഗ്രാമത്തിലെ ലുലു സ്റ്റാള്‍. ഇന്ത്യന്‍ വിഭവങ്ങള്‍ തേടിയെത്തുന്ന അറബികളുടെ ഇഷ്ട കേന്ദ്രമായി സ്റ്റാള്‍ മാറിക്കഴിഞ്ഞു. സന്ദര്‍ശകര്‍ക്ക് വിലയെറിയ സമ്മാന പദ്ധതിയും ലുലു ഒരുക്കിയിട്ടുണ്ട്.

Full View

പൈതൃക ഗ്രാമത്തിലെ ഏറ്റവും തിരക്കുള്ള പവലിയനാണ് ഇന്ത്യയുടേത്. ഇതിനകത്താണ് വാണിജ്യ രംഗത്തെ പ്രമുഖരായ ലുലു ഗ്രൂപ്പിന്റെ രണ്ടു സ്റ്റാളുകള്‍. കേരളത്തിന്റെ രുചിഭേദങ്ങളും വിളകളും ഉത്പന്നങ്ങളും പ്രധാന സ്റ്റാളിലൂടെ പരിചയപ്പെടുകയാണ് സ്വദേശികള്‍. സൌദികളുടെ ഇഷ്ട ബ്രാന്‍ഡുകളിലൊന്നായ ലുലു ഗ്രൂപ്പിന്റെ സ്റ്റാളുകള്‍ മേളയിലെ പ്രധാന ആകര്‍ഷണമാണ്. ലുലു ഗ്രൂപ്പിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നതടക്കമുള്ള വിശേഷങ്ങളുമായാണ് രണ്ടാമത്തെ സ്റ്റാള്‍. ഇവിടെയും തിരക്കേറെയാണ്. ലുലു സ്റ്റാള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു റിയാല്‍ നല്‍കി ഐഫോണ്‍ എക്സ് സ്വന്തമാക്കാം. മേളയില്‍ കുടുംബങ്ങളുടെ തിരക്കേറിയതോടെ സ്റ്റാളും സജീവമാണ്.

Tags:    

Similar News