യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനെ സ്മരിക്കുന്നു
പ്രിയങ്കരനായ രാഷ്ട്രപിതാവിന്‍റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുനൈറ്റഡ് അറബ് എമിറേറ്റ്. 2004ല്‍ റമദാന്‍ 19നാണ് ശൈഖ് സായിദ് വിടപറഞ്ഞത്.
യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വര്‍ഷം. വിവിധ എമിറേറ്റുകളെ ഒരൊറ്റ രാജ്യമാക്കിയതടക്കകം പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് ശൈഖ് സായിദ്.
പ്രിയങ്കരനായ രാഷ്ട്രപിതാവിന്‍റെ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് യുനൈറ്റഡ് അറബ് എമിറേറ്റ്. 2004ല്‍ റമദാന്‍ 19നാണ് ശൈഖ് സായിദ് വിടപറഞ്ഞത്. 1918ല്‍ അബൂദബിയില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നാല് മക്കളില്‍ ഇളയവനായി ജനിച്ച ശൈഖ് സായിദ് ദരിദ്രമായിരുന്ന ഒരു ഭൂപ്രദേശത്തെ വികസനോന്മുഖമാക്കുന്നതില്‍ നെടുനായകത്വം വഹിച്ചു. സ്വദേശികൾക്ക്ക് എന്ന പോലെ പഴയകാല പ്രവാസികൾക്കും ആവേശമായിരുന്നു ശൈഖ് സായിദ്.
1946ലാണ് അല്‍ഐനില്‍ ഭരണാധികാരിയുടെ പ്രതിനിധിയായി ശൈഖ് സായിദ് നിയമിതനായത്. 1966 ആഗസ്റ്റിലാണ് അദ്ദേഹം അബൂദബി ഭരണാധികാരിയായത്. പെട്രോൾ വരുമാനത്തിന്‍റെ ഗുണഫലം മേഖലയാകെ ലഭ്യമാക്കാൻ അദ്ദേഹം നടത്തിയ നീക്കമാണ് ഏഴ് എമിറേറ്റുകളെ ഒറ്റ രാഷ്ടമാക്കി മാറ്റിയത്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് ഏറെ പ്രാധാന്യം കല്‍പിച്ച വ്യക്തിത്വവുമായിരുന്നു ശൈഖ് സായിദ്. ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ഏറ്റവും അടുത്ത ചങ്ങാതി കൂടിയായിരിക്കാൻ ശൈഖ് സായിദിന് കഴിഞ്ഞു.