ഖത്തറിലെ പെട്രോള്‍ വിലയില്‍ അടുത്ത മാസം കുറവുണ്ടാകും

Update: 2018-05-27 20:42 GMT
Editor : Jaisy
ഖത്തറിലെ പെട്രോള്‍ വിലയില്‍ അടുത്ത മാസം കുറവുണ്ടാകും
Advertising

സൂപ്പര്‍, പ്രീമിയം പെട്രോളുകള്‍ക്ക് അഞ്ചു ദിര്‍ഹത്തിന്റെ കുറവാണുണ്ടാവുക

Full View

ഖത്തറിലെ പെട്രോള്‍ വിലയില്‍ അടുത്ത മാസം കുറവുണ്ടാകുമെന്ന് ഊര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പര്‍, പ്രീമിയം പെട്രോളുകള്‍ക്ക് അഞ്ചു ദിര്‍ഹത്തിന്റെ കുറവാണുണ്ടാവുക. ഡീസല്‍ വിലയില്‍ മാറ്റമുണ്ടാവില്ല .

പ്രീമിയം ഇനത്തിലുള്ള പെട്രോളിന് 1.30 റിയാലും സൂപ്പറിന് 1.40 റിയാലുമായിരിക്കും സെപ്റ്റംബര്‍ മുതല്‍ ഈടാക്കുക. അതേസമയം 1.40 റിയാലെന്ന നിലവിലെ ഡീസല്‍ വില തുടരും ഇതില്‍ മാറ്റമുണ്ടാവില്ല. പെട്രോളിന് ജൂലൈയിലും ഇതേ വിലയായിരുന്നു ഈടാക്കിയിരുന്നത്. രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് ഓരോ മാസവും രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇന്ധന സബ്സിഡി എടുത്തുകളഞ്ഞ് അന്താരാഷ്ട്ര വിപണിക്കൊത്ത് വില നിശ്ചയിക്കാന്‍ തുടങ്ങിയത്. ശരാശരി ഇന്ധനം നിറക്കുന്ന ഒരു ടൊയോട്ട ലാന്‍റ് ക്രൂയിസര്‍ വാഹന ഉടമക്ക് ഇന്ധനം നിറക്കുന്ന ഓരോ തവണയും അഞ്ച് റിയാല്‍ ലാഭിക്കാനാകുമെന്നാണ് പുതിയ നിരക്കിളവ് സൂചിപ്പിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News