മീഡിയവണ്‍ 'യു ആര്‍ ഓണ്‍ എയര്‍' ആദ്യ ജേതാക്കളെ പ്രഖ്യാപിച്ചു
അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളാണ് കൂടുതല്‍ സമ്മാനങ്ങള്‍ നേടിയത്...
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന 'യൂ ആര്‍ ഓണ്‍ എയര്‍' വാര്‍ത്താവായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിലെ ആദ്യ രണ്ട് ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളാണ് കൂടുതല്‍ സമ്മാനങ്ങള്‍ നേടിയത്.
വാര്‍ത്താ അവതരണത്തില്‍ അജ്മാന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ അഭിനവ് അനില്‍, കെ എ സുമയ്യ എന്നിവരാണ് ജേതാക്കള്‍. ലൈവ് റിപ്പോര്‍ട്ടിങില്‍ ഇതേസ്കൂളിലെ അപര്‍ണ മുരളീ കൃഷ്ണന്‍, സിദ്ധാര്‍ഥ് എസ് വിഷ്ണു, ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ലിയാന ഹാഷിര്‍ എന്നിവര്‍ക്കാണ് പുരസ്കാരം. സമ്മാനങ്ങള്‍ എം. കെ. മുനീര്‍ എം എല്‍ എ വിതരണം ചെയ്തു. മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം.സാജിദ്, മിഡിലീസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവി എം സി എ നാസര്‍, സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍, അഡ്മിന്‍ മാനേജര്‍ ശബാബ് തുടങ്ങിയവര്‍ പങ്കെടുത്തു