യുഎഇയില്‍ പുതിയ പദ്ധതിയുമായി എസ്എഫ്‍സി
അറുപത് ദശലക്ഷം ദിര്‍ഹം ചെലവില്‍ യു.എ.ഇയില്‍ ക്വിക് സര്‍വീസ് റസ്റ്ററന്‍റുകള്‍ ആരംഭിക്കാന്‍ എസ്.എഫ്.സി ഗ്രൂപ്പ് പദ്ധതി ആവിഷ്കരിച്ചു.
അറുപത് ദശലക്ഷം ദിര്‍ഹം ചെലവില്‍ യു.എ.ഇയില്‍ ക്വിക് സര്‍വീസ് റസ്റ്ററന്‍റുകള്‍ ആരംഭിക്കാന്‍ എസ്.എഫ്.സി ഗ്രൂപ്പ് പദ്ധതി ആവിഷ്കരിച്ചു. ബ്രാന്‍ഡ് പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രത്യേക കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കും എസ്.എഫ് .സി തുടക്കം കുറിച്ചു.
വികസന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം 4 ഔട്ട്‍ലറ്റുകള്‍ക്ക് രൂപം നല്‍കും. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലായിരിക്കും ഇവ ആരംഭിക്കുക. " ക്യാപ്റ്റന്‍ ക്ളക്ക " എന്ന പേരില്‍ ഭാഗ്യചിഹ്നത്തിനൊപ്പം പുതിയ ബ്രാന്‍ഡ് പ്രചാരണവും ആരംഭിച്ചു. കാമ്പയിന്‍ ഭാഗമായി മ്യൂസിക് വീഡിയോയും പുറത്തിറക്കി. രണ്ടര പതിറ്റാണ്ടിലേറെയുള്ള അനുഭവപരിചയത്തിലൂടെ ജനങ്ങള്‍ക്ക് മികച്ച രീതിയില്‍ ഭക്ഷ്യവിഭവങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നതായി ദുബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്.എഫ്.സി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. മുരളീധരന്‍ പറഞ്ഞു.
നിലവില്‍ എസ്.എഫ്.സി പ്ളസിന് 26 റസ്റ്ററന്‍റുകള്‍ ഉണ്ട്. അബൂദബിയില്‍ 1993ലാണ് ആദ്യ റസ്റ്ററന്‍്റ് ആരംഭിച്ചത്. ഗള്‍ഫിനു പുറമെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതിയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.