അബൂദബിയില്‍ ഉള്‍പ്രദേശത്തെ റോഡുകളില്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും നിയന്ത്രണം

Update: 2018-05-30 11:16 GMT
Editor : Jaisy
അബൂദബിയില്‍ ഉള്‍പ്രദേശത്തെ റോഡുകളില്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും നിയന്ത്രണം

ഞായറാഴ്ച മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും

Full View

അബൂദബിയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കാന്‍‍ ഉള്‍പ്രദേശത്തെ റോഡുകളില്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച മുതല്‍ പുതിയ നിയന്ത്രണം നിലവില്‍ വരും.

ജോലിക്കാരെ കൊണ്ടുപോകുന്ന 50 സീറ്റുള്ള ബസുകള്‍ക്കും ട്രക്കുകള്‍ക്കുമാണ് നിയന്ത്രണം. രാവിലെ ആറര മുതല്‍ ഒമ്പത് വരെ ഇത്തരം വാഹനങ്ങള്‍ ഉള്‍റോഡുകളില്‍ പ്രവേശിക്കരുത് ഈ സമയത്തെ തിരക്ക് പരിഗണിച്ച് അബൂദബി പൊലീസിന്റെ ട്രാഫിക്-പട്രോള്‍ ഡയറക്ടറേറ്റാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തിലാവുക.

Advertising
Advertising

എല്ലാ റോഡുകളും സുരക്ഷിതമാവാന്‍ വേണ്ടിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ ആല്‍ ദാഹേരി പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പ്രയാസമില്ലാതെ സ്കൂളിലത്തൊനും വലിയ വാഹനങ്ങള്‍കൊണ്ടുള്ള പ്രയാസങ്ങള്‍ ലഘൂകരിക്കുകയുമാണ ലക്ഷ്യം. പുതിയ അക്കാദമിക വര്‍ഷത്തില്‍ സ്കൂളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അബൂദബി പൊലീസ് 'നമ്മുടെ കുട്ടികളുടെ സുരക്ഷക്ക് ഒത്തൊരുമിക്കാം' എന്ന തലക്കെട്ടില്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News