ഫൈ്ളദുബൈ ദുരന്തം: അപകട കാരണം തീരുമാനിക്കാറായിട്ടില്ലെന്ന് യുഎഇ

Update: 2018-06-01 00:07 GMT
Editor : admin
ഫൈ്ളദുബൈ ദുരന്തം: അപകട കാരണം തീരുമാനിക്കാറായിട്ടില്ലെന്ന് യുഎഇ

റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ 62 പേരുടെ മരണത്തിനിടയാക്കിയ ഫൈ്ളദുബൈ വിമാനാപകടത്തിന്റെ അപകട കാരണം തീരുമാനിക്കാറായിട്ടില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ 62 പേരുടെ മരണത്തിനിടയാക്കിയ ഫൈ്ളദുബൈ വിമാനാപകടത്തിന്റെ അപകട കാരണം തീരുമാനിക്കാറായിട്ടില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അപകടത്തെക്കുറിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യതയെ ബാധിക്കാനും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കാനും ഇടയാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

മുഴുവന്‍ കാര്യങ്ങളും പരിശോധിച്ച ശേഷമേ അപകട കാരണത്തെക്കുറിച്ച് അന്തിമ നിഗമനത്തില്‍ എത്തിച്ചേരാനാകൂ. അതുവരെ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. പൈലറ്റുമാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന തരത്തില്‍ റഷ്യന്‍ ചാനലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ വിശദീകരണം.

വിമാനത്തിന്റെ ബ്ളാക്ക് ബോക്സ് പരിശോധന മോസ്കോയില്‍ തുടരുകയാണ്. ഇതോടൊപ്പം വിമാനത്തിന്റെ അവശിഷ്ടങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ബോയിങ് 737- 800 വിമാനം, വിമാന ജീവനക്കാര്‍, അറ്റകുറ്റപണി സംബന്ധിച്ച വിവരങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരങ്ങള്‍, കാലാവസ്ഥ തുടങ്ങിയവയും വിശകലന വിധേയമാക്കുന്നു. വിവരങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പേ നിഗമനത്തിലത്തെുന്നത് ശരിയല്ല.

അപകടത്തില്‍പെട്ട വിമാനത്തിന്റെ അവസാന രണ്ട് മണിക്കൂറിലെ വിവരങ്ങളാണ് കോക്പിറ്റ് വോയിസ് റെക്കോഡറിലുള്ളത്. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള പൈലറ്റുമാരുടെ ആശയവിനിമയം, കോക്പിറ്റിലെ മറ്റ് ശബ്ദങ്ങള്‍ എന്നിവയാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ചുദിവസമായി സാമ്പിളുകള്‍ വിദഗ്ധര്‍ വിശകലനം ചെയ്തുവരികയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News