ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

Update: 2018-06-01 19:18 GMT
Editor : admin
ഗള്‍ഫ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു
Advertising

പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ മുമ്പില്ലാത്ത അളവില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു

പുണ്യസ്ഥലങ്ങള്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ മുമ്പില്ലാത്ത അളവില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദിലെ റിട്ട്സ്കാള്‍ട്ടണ്‍ ഹോട്ടലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളിലെയും പ്രതിനിധികളും ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുലത്വീഫ് അസ്സയാനിയും പങ്കെടുത്തു. പള്ളികളും പുണ്യസ്ഥലങ്ങളും കേന്ദ്രമായുള്ള തീവ്രവാദ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഈ പ്രഖ്യാപനം. ദേശവിരുദ്ധമായ പ്രവണതകളും കുറ്റകൃത്യങ്ങളും പെരുകിയതായും കഴിഞ്ഞകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിന് പിന്നില്‍ വിദേശ പണമാണ് പ്രവര്‍ത്തിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ സുഭിക്ഷതയിലും സുരക്ഷിതത്വത്തിലും അസൂയപൂണ്ടവരാണ് വഴിപിഴച്ച കൗമാരക്കാരെ ഇതിനായി സജ്ജമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അയല്‍ അറബ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ സാഹചര്യമാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളതെന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. ഇറാഖ്, സിറിയ, ലിബിയ, യമന്‍ പോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര ഛിദ്രതയില്‍ നിന്നും സുരക്ഷാഭീഷണിയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍ സുരക്ഷിതമാണെന്നതിന് ദൈവത്തിന് നന്ദി രേഖപ്പെടുത്തണം അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രിമാരെ സല്‍മാന്‍ രാജാവ് യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News