ബിറ്റ്കോയിന്​ ​ അംഗീകാരം നൽകില്ലെന്ന്​ കുവൈത്ത് ധനമന്ത്രാലയം

Update: 2018-06-04 11:19 GMT
Editor : Jaisy
ബിറ്റ്കോയിന്​ ​ അംഗീകാരം നൽകില്ലെന്ന്​ കുവൈത്ത് ധനമന്ത്രാലയം
Advertising

ബിറ്റ്​കോയിൻ ഇടപാടുകൾ നടത്തരുതെന്ന് കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും ധനമന്ത്രാലായം വ്യക്തമാക്കി

വിർച്വൽ കറൻസിയായ ബിറ്റ്കോയിന്​ ​ അംഗീകാരം നൽകില്ലെന്ന്​ കുവൈത്ത് ധനമന്ത്രാലയം. ബിറ്റ്​കോയിൻ ഇടപാടുകൾ നടത്തരുതെന്ന് കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും ധനമന്ത്രാലായം വ്യക്തമാക്കി . ക്രിപ്​റ്റോ കറൻസികളുടെ റിസ്ക്​ ഒഴിവാക്കുന്നതിന്​ ഉപഭോക്​താക്കൾക്ക്​ ബോധവത്​കരണം നൽകണമെന്ന്​ സെൻട്രൽ ബാങ്ക്​ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്​ നിർദേശം നൽകിയിട്ടുണ്ട്.

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ ക്രിപ്​റ്റോ കറൻസികക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമായും കമ്പ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ എൻക്രിപ്ഷൻ കോഡ് ഉപയോഗിച്ചാണ് ഇവയുടെ വിനിമയം . ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയത്തിൽ നിന്നാണ് ബിറ്റ്കോയിന്റെ പിറവി ന് ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. യാതൊരു ഉറപ്പുമില്ലാത്ത ഇത്തരം ഇടപാടുകളിൽനിന്ന്​ ആളുകൾ സ്വയം വിട്ടുനിൽക്കണമെന്നു ധനമന്ത്രാലയം നിർദേശിച്ചു . ബിറ്റ്‌കോയിൻ വഴിയുള്ള ഇടപാടുകൾ നിരീക്ഷിക്കുക എളുപ്പമല്ലെന്ന്​ കുവൈത്ത്​ സെൻട്രൽ ബാങ്കും വ്യക്​തമാക്കി.ക്രിപ്​റ്റോ കറൻസിയുടെ റിസ്​ക്​ ഒഴിവാക്കുന്നതിന്​ ഉപഭോക്​താക്കൾക്ക്​ ബോധവത്​കരണം നൽകണമെന്ന്​ സെൻട്രൽ ബാങ്ക്​ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്​ നൽകിയിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News