നാവുകള്‍ പിഴുതെടുക്കുന്നത് വരെയും മനുഷ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ നിലകൊള്ളണമെന്ന് കെഇഎന്‍

Update: 2018-06-05 16:03 GMT
Editor : admin
നാവുകള്‍ പിഴുതെടുക്കുന്നത് വരെയും മനുഷ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ നിലകൊള്ളണമെന്ന് കെഇഎന്‍

പ്രവാസി സാംസ്‌കാരിക വേദി റിയാദില്‍ മനുഷ്യ സംഗമം സംഘടിപ്പിച്ചു.

Full View

പ്രവാസി സാംസ്‌കാരിക വേദി റിയാദില്‍ മനുഷ്യ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് അസഹിഷ്ണുത പടര്‍ത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന ഭാവം സഹിഷ്ണുതയാണെന്നും ഇത് തച്ചുടക്കാനുളള ആസൂത്രിത ശ്രമമാണ് യോഗിമാരെന്ന് അവകാശപ്പെടുന്നവര്‍ പോലും നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെ.ഇ.എന്‍ പറഞ്ഞു. സാമ്രാജ്യത്വവും സയണിസവും നവഫാഷിസവും ചേര്‍ന്ന ആസുര ശക്തികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ജനാധിപത്യ ധ്വംസനവും മനുഷ്യാവകാശ ലംഘനങ്ങളും അവരുടെ മുഖമുദ്രയാണ്. നാവുകള്‍ പിഴുതെടുക്കുന്നത് വരെയും
ഇത്തരം മനുഷ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ നിലകൊള്ളണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സവര്‍ണ പ്രത്യയ ശാസ്ത്രത്തിന്റെ നീതി നിഷേധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കാനുള്ള കൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും കെ.ഇ.എന്‍ പറഞ്ഞു.

Advertising
Advertising

എല്ലാ വൈവിധ്യങ്ങളെയും നിലനിര്‍ത്തുന്ന ജനപക്ഷ രാഷ്ട്രീയമാണ് ഇന്ത്യന്‍ജനതക്ക് അഭികാമ്യമെന്നും ഫാഷിസത്തെയും അഴിമതിയെയും
നേരിടാന്‍ ജനപക്ഷ രാഷ്ട്രീയം ശക്തിപ്പെടേണ്ടതുണ്ടെന്നും ചടങ്ങില്‍ സംസാരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ടി.പി മുഹമ്മദ് ശമീം പറഞ്ഞു. പ്രവാസി സാംസ്‌കാരിക വേദി സെന്‍ട്രല്‍ കമ്മറ്റി പ്രിസിഡന്റ് സാജു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജിഷയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടും ടെസി സന്തോഷ് പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട്, നിബു വര്‍ഗീസ്
തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News