പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് കടന്ന യുവാവിനെ പിടികൂടി

Update: 2018-06-05 19:31 GMT
Editor : Jaisy
പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് കടന്ന യുവാവിനെ പിടികൂടി

2012ലാണ് കൂട്ടുകാരനില്‍ നിന്നും തട്ടിയെടുത്ത പാസ്പോര്‍ട്ടുമായി യൂനുസ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മുങ്ങിയത്

ഖത്തറില്‍നിന്ന് സുഹൃത്തിന്റെ പാസ്പോര്‍ട്ടുമായി കേരളത്തിലേക്ക് കടന്ന യുവാവിനെ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് പിടികൂടി. വൈലത്തൂര്‍ സ്വദേശി കാഞ്ഞിരിങ്ങല്‍ യൂനുസ് ആണ് പിടിയിലായത്.

2012ലാണ് കൂട്ടുകാരനില്‍ നിന്നും തട്ടിയെടുത്ത പാസ്പോര്‍ട്ടുമായി യൂനുസ് ഖത്തറില്‍ നിന്നും നാട്ടിലേക്ക് മുങ്ങിയത്. പണ ഇടപാടുമായി ബന്ധപ്പെട്ട് യൂനുസിന്റെ പാസ്പോര്‍ട് മറ്റൊരാളുടെ കൈവശമായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് യൂനുസ് തന്നെ ഖത്തറില്‍ എത്തിച്ച താരിഫിന്റെ പാസ്പോര്‍ട് സ്വന്തമെന്ന രീതിയില്‍ ഇയാള്‍ ഉപയോഗിക്കുകയായിരുന്നു. ഖത്തറിലും നെടുമ്പാശേരിയിലും എമിഗ്രേഷനെ കബളിപ്പിച്ച യൂനുസ് ഇത്രയും കാലം നാട്ടില്‍ തുടര്‍ന്നു.

പാസ്പോര്‍ട്ട് നഷ്ടപ്പെട്ട താരിഫ് നാട്ടില്‍ വരാനാകാതെ ഖത്തറിലും കുടുങ്ങി. തുടര്‍ന്ന് താരിഫിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കല്‍പ്പകഞ്ചേരി പൊലീസ് യൂനുസിനെ അറസ്റ്റ് ചെയ്തത്. യൂനുസിന്റെ വീട്ടില്‍ നിന്നും താരിഫിന്റെ പാസ്പോര്‍ട്ട് പൊലീസ് കണ്ടെത്തി. താരിഫിനെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും. നാട്ടിലേക്ക് വരാനാകാതെ താരിഫ് ഖത്തറില്‍ കഴിയുന്ന കാര്യം കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News