ചിത്രയുടെ സംഗീതയാത്ര പ്രമേയമായി മ്യൂസിക്​ഷോ ഖത്തറില്‍

ചിത്രവര്‍ഷങ്ങള്‍ എന്ന പേരില്‍ ഗായിക കെ എസ് ചിത്രയുടെ 39 വര്‍ഷക്കാലത്തെ സംഗീത ജീവിതം ആസ്പദമാക്കി ഗള്‍ഫ് മാധ്യമം ദോഹയില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു 

Update: 2018-06-20 01:47 GMT

ഖത്തര്‍ മലയാളികള്‍ക്കായി ഗള്‍ഫ് മാധ്യമം ദോഹയില്‍ സംഗീത പരിപാടി സംഘടിപ്പിക്കുന്നു. ചിത്രവര്‍ഷങ്ങള്‍ എന്ന പേരില്‍ ഗായിക കെ എസ് ചിത്രയുടെ 39 വര്‍ഷക്കാലത്തെ സംഗീത ജീവിതം ആസ്പദമാക്കിയുള്ള പരിപാടി, ജൂണ്‍ 29 ന് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. പരിപാടിയുടെ ടിക്കറ്റ് റിലീസ് ദോഹയില്‍ നടന്നു.

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ 4 പതിറ്റാണ്ട് കാലത്തെ സംഗീതയാത്ര പ്രമേയവത്കരിക്കുന്ന മ്യൂസിക്
ഷോയില്‍ ചിത്രക്കൊപ്പം നടനും ഗായകനുമായ മനോജ് കെ ജയന്‍, ഗായകരായ വിധു പ്രതാപ് , ജോത്സ്‌ന, കണ്ണൂര്‍ ശരീഫ്, നിഷാദ്, ശ്രേയക്കുട്ടി, വയലിനിസ്റ്റ് രൂപ രേവതി തുടങ്ങിയവരാണ് ചിത്രവര്‍ഷങ്ങളുടെ ഭാഗമാവുക.

Advertising
Advertising

പരിപാടിയുടെ ടിക്കറ്റ് റിലീസ് ദോഹയില്‍ നടന്നു. മീഡിയാവണ്‍ 14 ാം രാവ് വേദിയില്‍ വെച്ച് പ്രമുഖ ഖത്തരി ഗായകന്‍ അലി അബ്ദുസത്താര്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഡെപ്യൂട്ടി ബ്രാഞ്ച് മാനേജര്‍ യഹയ ഗഫൂറിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

ഗള്‍ഫ് മാധ്യമം ജിസിസി റസിഡന്റ് എഡിറ്റര്‍ പി ഐ നൗഷാദ്, മീഡിയവൺ ഡെപ്യൂട്ടി സി.
ഇ.
ഒ. എം.സാജിദ്, ഏബിൾ ഗ്രൂപ്പ്
ചെയർമാൻ സിദ്ദീഖ്
പുറായിൽ, എല്ലോറ
ഗ്രൂപ്പ്
എം.
ഡി. കെ.
ടി. മുർഷിദ്, ബോംബെ സിൽക്സ്
എം.
ഡി ബേക്കൽ സാലിഹ്, മൈക്രോലാബ്
സി.
ഒ.
ഒ. ദിനേഷ്
, സംഘാടക സമിതി ചെയര്‍മാന്‍ കെ സി അബ്ദുല്ലത്തീഫ്, ഗള്‍ഫ് മാധ്യമം മീഡിയാവണ്‍ ഖത്തര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, ഗള്‍ഫ് മാധ്യമം ഖത്തര്‍ റെസിഡന്റ് മാനേജര്‍ ടി സി റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Writer - കരണ്‍ ഥാപ്പര്‍

Noted Journalist

Editor - കരണ്‍ ഥാപ്പര്‍

Noted Journalist

Web Desk - കരണ്‍ ഥാപ്പര്‍

Noted Journalist

Similar News