ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു

പാലവും അനുബന്ധ റോഡുമടക്കം 2.1 കിലോമീറ്ററാണ് നീളം. അഞ്ച് മീറ്റർ വ്യത്യാസത്തിൽ തീർത്തിരിക്കുന്ന 103 വിളക്കുകാലുകളിൽ ഇസ്ലാമിക നിർമാണ കലയും ഷാർജയുടെ സാംസ്കാരിക അടയാളങ്ങളും കാണാം.

Update: 2018-07-10 06:30 GMT

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാലം തുറന്നു. ഷാർജ-ദൈദ് റോഡിൽ നിന്ന് എളുപ്പത്തിൽ വിമാനതാവളത്തിലേക്ക് പ്രവേശിക്കാൻ പാലം വഴിയൊരുക്കും. പാലവും അനുബന്ധ റോഡുമടക്കം 2.1 കിലോമീറ്ററാണ് നീളം. അഞ്ച് മീറ്റർ വ്യത്യാസത്തിൽ തീർത്തിരിക്കുന്ന 103 വിളക്കുകാലുകളിൽ ഇസ്ലാമിക നിർമാണ കലയും ഷാർജയുടെ സാംസ്കാരിക അടയാളങ്ങളും കാണാം.

8.50 കോടി ദിർഹം ചിലവിട്ട് ഷാർജ പൊതുമരാമത്ത് വകുപ്പാണ് പാലംനിർമ്മിച്ചത്. പഴയ പാലത്തിൽ അനുഭവപ്പെട്ടിരുന്ന ഗതാഗത കുരുക്കിന് പുതിയ പാലം പരിഹാരമാവും. ഫ്രിസോൺ, താമസ മേഖലകൾ എന്നിവയിലേക്കുള്ള വാഹനങ്ങളും എയർപോർട്ടിലേക്കുള്ള വാഹനങ്ങളും കടന്ന് വരുന്നത് കാരണം പഴയ പാലത്തിൽ മിക്ക സമയങ്ങളിലും അനുഭവപ്പെട്ടിരുന്ന ഗതാഗത കുരുക്ക് പുതിയ പാലം അഴിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ചെയർമാൻ അലി ബിൻ ഷഹീൻ ആൽ സുവൈദി പറഞ്ഞു.

Advertising
Advertising

Full View

പുതിയ ടെർമിനലിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യാത്രമാർഗങ്ങളും പാർക്കിങ് മേഖലകളും വിപുലപ്പെടുത്തി, അടിസ്ഥാന വികസന മേഖലയിൽ സമഗ്രമായ വികസനം നടപ്പിലാക്കുകയാണ്. പുതിയ പാലത്തിന്റെറ വരവോടെ ആയിരം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗക്യവും ഒരുങ്ങുകയാണെന്ന് ഷാർജ വിമാനതാവള അതോറിറ്റി ചെയർമാൻ അലി സലീം ആൽ മിദ്ഫ പറഞ്ഞു.

ഒൻപത് മീറ്റർ ഉയരമുള്ള വിളക്കുകാലുകളിൽ എൽ.ഇ.ഡി ലൈറ്റുകളാണ് പ്രഭ ചൊരിയുന്നത്. ഊർജ്ജ സംരക്ഷണം ഇത് വഴി നടപ്പിലാക്കുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. 535 ദിവസമെടുത്താണ് പാലം പൂർത്തിയാക്കിയത്.

Tags:    

Similar News