ഹജ്ജ് സര്‍വീസുകള്‍ക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ണ്ടര്‍ ക്ഷണിച്ചു
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് നിന്ന് വീണ്ടും ഹജ്ജ് സര്‍വ്വീസുകള്‍ പുനരാരംഭുക്കുന്നു എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസിനുണ്ട്
അടുത്ത ഹജ്ജ് സര്‍വ്വീസുകള്‍ നടത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനകമ്പനികളില്‍ നിന്ന് ടെന്‍ണ്ടര്‍ ക്ഷണിച്ചു. ഇന്ത്യയിലേയും സൌദിയിലേയും വിമാനക്കമ്പനികളില്‍ നിന്നാണ് ടെണ്ടര്‍ ക്ഷണിച്ചത്. കോഴിക്കോട് ഉള്‍പ്പെടെ ഇന്ത്യയിലെ 21 കേന്ദ്രങ്ങളില്‍ നിന്നാണ് ഇത്തവണ ഹജ്ജ് സര്‍വ്വീസുകള്‍.
ജനുവരി 16 വരെയാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയം. കേരളത്തില്‍ നിന്ന് കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളുണ്ട്. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീർത്ഥാടകർ ഉൾപ്പെടെ 12000 പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് പുറപ്പെടുക. ഇവരില്‍ 9600 പേര്‍ കോഴിക്കോട് നിന്നും, 2400 പേര്‍ കൊച്ചിയില്‍ നിന്നും. രണ്ട് ഘട്ടങ്ങളയാണ് കേരളത്തില്‍ നിന്നുള്ള യാത്ര. ആദ്യ ഘട്ടം ജൂലൈ നാല് മുതല്‍ 20 വരെ കൊച്ചിയില്‍ നിന്ന്. ഇവര്‍ മദീനയിലാണ് വിമാനമിറങ്ങുക.
ഹജ്ജ് പൂര്‍ത്തീകരിച്ച ശേഷം ജിദ്ദയില്‍ നിന്നാകും മടക്കം. അതായത് ആഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ 14 വരെ. രണ്ടാം ഘട്ടത്തിലാണ് കരിപ്പൂരില്‍ നിന്നുള്ള യാത്ര. ജുലൈ 21 മുതല്‍ ആഗസ്റ്റ് 5 വരെ. ഈ തീര്‍ത്ഥാടകര്‍ ജിദ്ദയിലാണ് വിമാനമിറങ്ങുക. ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 14 വരെ മദീന വിമാനതാവളത്തില്‍ നിന്ന് ഇവര്‍ മടങ്ങും. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് നിന്ന് വീണ്ടും ഹജ്ജ് സര്‍വ്വീസുകള്‍ പുനരാരംഭുക്കുന്നു എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ ഹജ്ജ് സര്‍വ്വീസിനുണ്ട്.