സൗദിക്ക് നേരെയുള്ള ഹൂതി ആക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍

സൗദി മുന്നോട്ട് വെച്ച സമാധാന ശ്രമങ്ങളെ നിരാകരിക്കുന്നതാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം.

Update: 2021-03-28 01:32 GMT

സമാധാന ശ്രമങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം വീണ്ടും സൗദിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയ ഹൂതികളുടെ നടപടിയെ അപലപിച്ച് ലോക രാഷ്ട്രങ്ങള്‍. സൗദി മുന്നോട്ട് വെച്ച സമാധാന ശ്രമങ്ങളെ നിരാകരിക്കുന്നതാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണമെന്ന് അറബ് സഖ്യസേന വക്താവ് പ്രതികരിച്ചു.

രാജ്യ രക്ഷയും രാജ്യത്ത് കഴിയുന്ന വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയും കാത്തു സൂക്ഷിക്കാന്‍ സൗദി സ്വീകരിക്കുന്ന ഏതൊരു നടപടിയെയും പിന്തുണയ്ക്കുമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം വ്യക്തമാക്കി.

സൗദിക്കെതിരായ ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും നഗ്നമായ ലംഘനമാണെന്ന് ബഹറൈന്‍ പ്രതികരിച്ചു. സമാധാന പദ്ധതികള്‍ പ്രഖ്യാപിച്ച ശേഷവും ആക്രമണം തുടരുന്നതിലൂടെ ഹൂതികള്‍ അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പറഞ്ഞു.

Advertising
Advertising

സിവിലയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ ശ്രമങ്ങളെ അപലപിക്കുന്നതായി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷനും വ്യക്തമാക്കി. ഇതിനുപുറമേ മുസ്ലിം വേള്‍ഡ് ലീഗ്, ജോര്‍ദാന്‍, ഈജിപ്ത്, ജീബൂട്ടി തുടങ്ങിയ രാഷ്ട്രങ്ങളും ഹൂതി ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News