ഏവിയേഷൻ സെക്യൂരിറ്റി ഫീസ് ഉയർത്തി കേന്ദ്രം; വിമാന ടിക്കറ്റ് നിരക്കിൽ വർധനവ്, പ്രതിഷേധവുമായി പ്രവാസികൾ
കോവിഡ് കാലത്ത് പ്രവാസികൾക്ക് വീണ്ടും പ്രഹരമേൽപിക്കുന്നതാണ് സിവിൽ എവിയേഷൻ വകുപ്പിന്‍റെ നടപടി
Update: 2021-04-02 01:40 GMT
ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടുമ്പോൾ വിമാന ടിക്കറ്റ് നിരക്കിൽ അഞ്ഞൂറ് രൂപയോളം പ്രവാസികൾ അധികം നൽകേണ്ടി വരും. ഇന്ത്യൻ എയർപോർട്ടുകളിൽ ചുമത്തുന്ന ഏവിയേഷൻ സെക്യൂരിറ്റി ഫീസ് ഗണ്യമായി കൂട്ടിയതാണ് കാരണം. കഴിഞ്ഞ ആറ് മാസത്തിനിടയിൽ രണ്ട് തവണയാണ് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് വർധിപ്പിച്ചത്. കോവിഡ് കാലത്ത് പ്രവാസികൾക്ക് വീണ്ടും പ്രഹരമേൽപിക്കുന്നതാണ് സിവിൽ എവിയേഷൻ വകുപ്പിന്‍റെ നടപടി. നിരക്ക് കൂട്ടിയ തീരുമാനം പിൻവലിക്കണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകൾ ആവശ്യപ്പെട്ടു.
ആവശ്യമെങ്കിൽ നിരക്കുവർധന ചോദ്യം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ് പുത്തൂർ റഹ്മാൻ പറഞ്ഞു.