വാക്‌സിൻ സ്വീകരിച്ച ജിസിസി പൗരന്മാർക്ക് ഖത്തറിൽ ക്വാറന്‍റൈന്‍ ഇളവ്; ഇന്ത്യയിൽനിന്ന് വരുന്നവർക്ക് ക്വാറന്‍റൈന്‍ തുടരും

ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, അവരുടെ ബന്ധുക്കൾ, കൂടെവരുന്ന ജോലിക്കാർ തുടങ്ങിയവർക്ക് ഖത്തറിലേക്ക് വരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിർദേശം

Update: 2021-05-10 04:30 GMT
Editor : Shaheer | By : Web Desk
Advertising

കോവിഡ് വാക്‌സിൻ സ്വീകരിച്ച് വരുന്ന ജിസിസി പൗരന്മാർക്ക് ക്വാറന്റൈനിൽ ഇളവ് നൽകി ഖത്തർ. വാക്‌സിനെടുത്ത് വരുന്നവരുടെ കൂടെയുള്ള ജോലിക്കാർക്കും ഖത്തറിലെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ളവർക്ക് ക്വാറന്റൈൻ തുടരും.

ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, അവരുടെ ബന്ധുക്കൾ, കൂടെവരുന്ന ജോലിക്കാർ തുടങ്ങിയവർക്ക് ഖത്തറിലേക്ക് വരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിർദേശം. എന്നാൽ, എല്ലാവരും അതത് രാജ്യങ്ങളിൽനിന്ന് ഖത്തർ ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂർത്തീകരിച്ചവരായിരിക്കണം. ഒപ്പം പുറപ്പെടുന്നതിനുമുൻപുള്ള 72 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം.

വാക്‌സിനെടുക്കാത്തവരാണെങ്കിൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്. ജിസിസി ഒഴികെയുള്ള മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന ഖത്തരി വിസയുള്ളവർക്കും ഹോട്ടൽ ക്വാറന്റൈൻ തുടരും. ഇന്ത്യയുൾപ്പെടെയുള്ള ആറ് ഏഷ്യൻ രാജ്യക്കാർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News