നന്നായി പെരുമാറിയാല്‍ അവാര്‍ഡ് കിട്ടും; പദ്ധതിയുമായി യു.എ.ഇ

നന്നായി പെരുമാറുന്നവർക്ക് പോയന്‍റ് ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി

Update: 2021-04-18 01:47 GMT
Editor : Jaisy Thomas

സൽസ്വഭാവികളായ പൗരൻമാർക്ക് പുരസ്കാരം നൽകുന്ന ദേശീയ പദ്ധതിയുമായി യു.എ.ഇ. നന്നായി പെരുമാറുന്നവർക്ക് പോയന്‍റ് ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് വേറിട്ട പദ്ധതി പ്രഖ്യാപിച്ചത്.

പെരുമാറ്റം അടിസ്ഥാനമാക്കി പൗരൻമാർക്ക് സമ്മാനം നൽകുന്ന ലോകത്തെ തന്നെ ആദ്യ ദേശീയ പദ്ധതികളിലൊന്നാണിത്. ബിഹേവിയറൽ ഇക്കണോമിക്സ് പ്രൊഫഷണൽ ഡിപ്ലോമ നേടിയവരുടെ ആദ്യ ബാച്ച് പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രഖ്യാപനം. പദ്ധതിക്ക് സാങ്കേതിക സൗകര്യമൊരുക്കുന്നതിന് ഫസ എന്ന മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി. യു എ ഇ സാധ്യതാ മന്ത്രാലയമായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യം, സമൂഹം, കുടുംബ എന്നീ സ്തംഭങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പൗരൻമാരുടെ പെരുമാറ്റം പരിശോധിക്കുക.

നല്ല പെരുമാറ്റവും ക്രിയാത്മകമായ നിലപാടുകളും ഇമറാത്തി മൂല്യങ്ങളുടെ അടിസ്ഥാനമാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അത്തരം നിലപാടുകളെയും കാഴ്ചപ്പാടുകളെയും പ്രോൽസാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനാണ് പുതിയ ദേശീയ പദ്ധതി ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

Tags:    

Editor - Jaisy Thomas

contributor

Similar News