യു എ ഇക്ക് വാക്സിനേഷൻ റെക്കോർഡ്; 100 പേരിൽ 100.10 ഡോസ് വാക്സിൻ

രണ്ട് ഡോസും സ്വീകരിച്ചവർ 38 ലക്ഷം

Update: 2021-04-21 23:13 GMT
Advertising

വാക്സിനേഷനിൽ പുതിയ റെക്കോർഡിട്ട് യു എ ഇ. നൂറുപേരിൽ 100.10 ഡോസ് എന്ന നിരക്കിൽ കോവിഡ് വാക്സിൻ എത്തിച്ചു എന്നതാണ് നേട്ടം. 97 ലക്ഷം ജനസംഖ്യയുള്ള യു എ ഇയിൽ ഇത് വരെ 99 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 38 ലക്ഷം കടന്നു. ജനസംഖ്യയുടെ നല്ലൊരുപങ്ക് വാക്സിൻ സ്വീകരിച്ച പശ്ചാത്തലത്തിലാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാനിയന്ത്രണം ഉൾപ്പെടെയുള്ള നടപടികളിലേക്ക് രാജ്യം കടക്കുന്നത്. 

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Reporter - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News