ശൈഖ് സഈദ് അന്തരിച്ചു; യു.എ.ഇയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം

Update: 2023-07-27 16:25 GMT

അബൂദബി രാജകുടുംബാഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ അന്തരിച്ചു. ഇതേ തുടർന്ന് യു എ ഇയിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമാണ് ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാൻ. രോഗബാധിതനായി ചികിൽസയിലായിരുന്നു ഇദ്ദേഹം. ശൈഖ് സഈദിന്റെ നിര്യാണത്തിൽ വിവിധ ജി സി സി രാഷ്ട്ര നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.  

Writer - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News