വയോധികനായ സ്പോൺസറെ പറ്റിച്ച് 25,000 ദിനാർ തട്ടിയെടുത്തു, ബഹറൈനിൽ ഏഷ്യൻ യുവതി പിടിയിൽ
നോർത്തേൺ പൊലീസാണ് പ്രതിയെ പിടികൂടിയത്
Update: 2025-12-02 12:21 GMT
മനാമ: വയോധികനായ സ്പോൺസറെ കബളിപ്പിച്ച് 25,000ത്തിലധികം ദിനാർ തട്ടിയ കേസിൽ ബഹ്‌റൈനിൽ ഏഷ്യൻ യുവതി പിടിയിൽ. ഡിജിറ്റൽ മാർഗം ആണ് യുവതി തട്ടിപ്പ് നടത്തിയത്. സ്പോൺസർ അറിയാതെ സ്പോൺസറുടെ അക്കൗണ്ടിൽ നിന്ന് യുവതി തന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
30 കാരിയായ പ്രതിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നോർത്തേൺ പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ തുടർ നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.