കോവിഡ്​ നിയമം ലംഘിച്ച സലൂൺ അടച്ചിടാൻ ഉത്തരവ്​

Update: 2022-02-01 15:15 GMT
Advertising

മനാമ: കോവിഡ്​ നിയമം ലംഘിച്ച സലൂൺ അടച്ചിടാൻ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ സലൂണുകളിൽ നടത്തിയ പരിശോധനയിൽ 48 നിയമ ലംഘനങ്ങൾ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും​ ചെയ്​തു. വാണിജ്യ, വ്യവസായ, ടൂറിസം മ​ന്ത്രാലയവുമായി സഹകരിച്ചായിരുന്നു പരിശോധന.

മൊത്തം 96 സലൂണുകളിൽ പരിശോധന നടത്തിയിരുന്നു. 22 വിനോദ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും മൂന്ന്​ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്​തു. അഞ്ച്​ കായിക അഭ്യാസ കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും രണ്ട്​ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News