വാക്‌സിനും ബൂസ്റ്ററും ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് പുതുക്കി ബഹറൈന്‍ ആരോഗ്യമന്ത്രാലയം

യോഗ്യരായവരെല്ലാം എത്രയും പെട്ടെന്ന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു

Update: 2021-12-27 11:17 GMT

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍, അപ്പോയിന്റ്‌മെന്റ് ആവശ്യമില്ലാതെ തന്നെ കോവിഡ്19 വാക്‌സിനേഷനുകളും ബൂസ്റ്റര്‍ ഷോട്ടുകളും സ്വീകരിക്കുന്നതിനുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ ലിസ്റ്റ് ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു.




മുന്‍കൂട്ടി ബുക്ക് ചെയ്യാതെ തന്നെ ഹെല്‍ത്ത് സെന്ററുകളില്‍ നേരിട്ടെത്തി വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാനുള്ള സൗകര്യം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. അര്‍ഹതയുള്ളവര്‍ക്ക് വിവിധ പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ട് ചെന്ന് വാക്‌സിനും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കാവുന്നതാണ്.

യോഗ്യരായവരെല്ലാം എത്രയും പെട്ടെന്ന് ആവശ്യമായ വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News