പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് ഹാളിന്റെ പ്രവർത്തന സമയം മാറ്റി

Update: 2023-10-25 12:04 GMT
Advertising
പൊതുജനങ്ങളിൽ നിന്നുയർന്ന പരാതിയെ തുടർന്ന്​ ഈസ ടൗണിലെ ആഇ​ശ അൽ മുഅയ്യദ്​ ഹാളിന്‍റെ പ്രവർത്തന സമയം മാറ്റാൻ സുന്നീ ഔഖാഫ്​ തീരുമാനിച്ചു. രാത്രി ഏറെ വൈകിയും കല്യാണ പാർട്ടികളും അതിന്‍റെ ബഹളവും ശല്യമാകുന്നുവെന്ന്​ പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ്​ നടപടി. 
പ്രദേശവാസികൾ സാധാരണ വാഹനങ്ങൾ പാർക്കു ചെയ്യുന്ന സ്​ഥലങ്ങളിൽ പാർട്ടിക്ക്​ വരുന്നവർ വാഹനങ്ങൾ നിർത്തിയിടുന്നതും പ്രയാസമുണ്ടാക്കുന്നതായാണ്​ പരാതി.
ഹാളിന്‍റെ പ്രവർത്തന സമയം രാവിലെ മുതൽ ഉച്ച വരെയും വൈകിട്ട്​ മഗ്​രിബ്​ നമസ്​കാരം വരെയുമായി നിജപ്പെടുത്തിയിട്ടുണ്ട്​. കൂടാതെ അടുത്തുള്ള വീട്ടുകാരുടെ പാർക്കിങ്​ സ്​ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ നിർദേശം നൽകുകയും ചെയ്​തിട്ടുണ്ട്​.
പള്ളിയുടെ പാർക്കിങ്​ മാത്രമേ പരിപാടിക്കെത്തുന്നവർ ഉപയോഗിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്​.
Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News