ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച 'പ്രവാസി ഹീറോകള്‍ക്ക്' അഭിനന്ദനവുമായി ദുബൈ ഭരണാധികാരി

വടകര സ്വദേശി റാഷിദ് ബിൻ മുഹമ്മദിന്‍റെ കടയിൽ പതിവായി എത്തുന്ന പൂച്ചയെയാണ് ഈ പ്രവാസികള്‍ രക്ഷപ്പെടുത്തിയത്

Update: 2021-08-25 08:40 GMT
Editor : Roshin | By : Web Desk
Advertising

കെട്ടിടത്തിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ സാഹസികമായി രക്ഷിച്ചവർക്ക് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അഭിനന്ദനം. പൂച്ചയെ രക്ഷിക്കുന്ന വിഡിയോ തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെ പങ്കുവച്ചാണ് അദ്ദേഹം അഭിനന്ദിച്ചത്. മനോഹരമായ നമ്മുടെ നഗരത്തിൽ സംഭവിച്ച ദയാപരമായ പ്രവൃത്തി തന്നെ സന്തോഷിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു. അറിയപ്പെടാത്ത ഈ ഹീറോസിനെ തിരിച്ചറിഞ്ഞാൽ നന്ദി പറയുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ എട്ടിന് ദെയ്റ ഫ്രിജ് മുറാജിലായിരുന്നു യുഎഇയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. വടകര സ്വദേശി റാഷിദ് ബിൻ മുഹമ്മദിന്‍റെ കടയിൽ പതിവായി എത്തുന്ന പൂച്ച പരിസരവാസികള്‍ക്കും പ്രിയങ്കരനായിരുന്നു. എല്ലാവരും പൂച്ചക്ക് ഭക്ഷണവും മറ്റും നൽകുമായിരുന്നു. ഇന്നലെ രാവിലെ കടക്ക് മുമ്പിലുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ബാൽക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്.

അകത്തേക്ക് കയറാനാകാതെ കുടുങ്ങിയ പൂച്ചയെ കണ്ട അതുവഴി പോകുന്ന വഴിയാത്രക്കാരിൽ ചിലർ തുണി വിടർത്തിപ്പിടിച്ച് വീഴുന്ന പൂച്ചയെ പിടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തി. ഇത് റാഷിദ് ബിൻ മുഹമ്മദ് വിഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ഇത് പെട്ടെന്ന് വൈറലാവുകയും ചെയ്തു.


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News