Writer - razinabdulazeez
razinab@321
റിയാദ്: ഹജ്ജിനായി സൗദിയിലെത്തിയ തീർത്ഥാടകർ വിസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങിയാൽ പിഴയും നാട് കടത്തലും നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. നിയമം ലംഘിച്ചാൽ ഹാജിമാരെ കൊണ്ട് വന്ന കമ്പനികൾക്കെതിരായും ശിക്ഷ നടപടികൾ സ്വീകരിക്കും. സൗദി പാസ്പോർട്ട് വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. നിലവിൽ ഹാജിമാർ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുക, അനധികൃത പ്രവർത്തികളിൽ ഏർപ്പെടുക, ജോലികളിൽ പ്രവേശിക്കുക തുടങ്ങിയവർക്കെതിരെയാണ് നടപടി. നിലവിൽ കർമങ്ങൾ പൂർത്തിയാക്കി ഹാജിമാർ സ്വദേശത്തേക്ക് മടങ്ങുന്നുണ്ട്. ഇതിനായുള്ള സംവിധാനങ്ങൾ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചടക്കം സജ്ജമാണ്. ഹജ്ജിനെത്തിയ 60% ഹാജിമാരും മടങ്ങുക മദീന വിമാനത്താവളം വഴിയായിരിക്കും.