സ്വിമ്മിങ് പൂളുകളിൽ കുട്ടികളെ ഒറ്റക്ക് വിടരുത്; മുങ്ങിമരണം ഒഴിവാക്കാൻ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ഫയർ ഫോഴ്സ്

കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അടിസ്ഥാന നീന്തൽ പരിശീലനങ്ങൾ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി

Update: 2026-07-13 11:23 GMT

കുവൈത്ത് സിറ്റി: കുട്ടികളെ മുങ്ങിമരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായുള്ള പ്രതിരോധ മാർ​ഗനിർദേശങ്ങൾ ഔദ്യോഗിക അക്കൗണ്ടുകൾ വഴി പങ്കുവെച്ച് കുവൈത്ത് ഫയർ ഫോഴ്സ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾ ഈ മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കടൽക്കരയിലോ, നീന്തൽക്കുളങ്ങൾക്ക് സമീപത്തോ, കുട്ടികളെ ഒരു കാരണവശാലും ഒറ്റക്ക് വിടരുതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു. കുട്ടികൾ നീന്തുമ്പോൾ മുതിർന്നവരുടെ നിരീക്ഷണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ അടിസ്ഥാന നീന്തൽ പരിശീലനങ്ങൾ പഠിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ ചൂണ്ടിക്കാട്ടി. വെള്ളത്തിലെ സുരക്ഷ വർധിപ്പിക്കുന്നതിന് ഇത് ഏറെ സഹായിക്കും. ജലവിനോദങ്ങളിൽ ഏർപ്പെടുമ്പോഴും നീന്തൽ മേഖലകളിൽ ആയിരിക്കുമ്പോഴും കുട്ടികൾ ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും കുവൈത്ത് ഫയർ ഫോഴ്സ് നിർദേശിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News