അദീബ് അഹമ്മദിന് ഒമാനിൽ ദീർഘകാല താമസ വിസ

താമസ വിസ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസുഫിൽ നിന്ന് ഏറ്റുവാങ്ങി

Update: 2022-09-26 14:19 GMT
Advertising

മസ്കത്ത്: ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി അദീബ് അഹമ്മദ് ഒമാനിൽ ദീർഘകാല താമസ വിസ ലഭിച്ചു. പ്രവാസി നിക്ഷേപകർക്കായുള്ള ദീർഘകാല റസിഡൻസി കാർഡാണ് ഒമാൻ ഭരണകൂടം അനുവദിച്ചത്. താമസ വിസ ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് മൂസ അൽ യൂസുഫിൽ നിന്ന് ഏറ്റുവാങ്ങി.

ഈ അംഗീകാരം നൽകിയതിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദിനും ഒമാൻ സർക്കാരിനും ജനങ്ങൾക്കും നന്ദി പറയുന്നതായും അദീബ് അഹമ്മദ് പറഞ്ഞു. ഒമാൻ വിഷൻ 2040ന് അനുസൃതമായി ആഗോള പ്രതിഭകളെ ആകർഷിക്കാനും ഒമാനിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കാനുമുള്ള രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമാണ് 2021 അവസാനത്തോടെ ആരംഭിച്ച ഇൻവെസ്റ്റർ റെസിഡൻസി വിസ.

സുൽത്താനേറ്റിന്റെ അതിർത്തി കടന്നുള്ള പേയ്‌മെന്റ് മേഖലയിലും സാമ്പത്തിക സേവനങ്ങളിലും വളരെയധികം സംഭാവന നൽകിയ പ്രമുഖ സംരംഭകനാണ് അദീബ്. അബുദബി ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് ആഗോളതലത്തിൽ 11 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഒമാനിൽ ഡിജിറ്റൽ പേയ്‌മെന്റ് പരിഹാരങ്ങൾ കൂടാതെ ലുലു എക്‌സ്‌ചേഞ്ച് ശാഖകളും ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News