വേൾഡ് ഡിഫൻസ് ഷോ;വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് ഡ്രോൺ പ്രദർശിപ്പിച്ചു

അടിയന്തര സാഹചര്യങ്ങളി‍ൽ ഉപയോ​ഗിക്കാവുന്ന അത്യാധുനിക ഡ്രോണുകളാണിവ

Update: 2026-02-11 09:31 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ നടന്നുകൊണ്ടിരിക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ അത്യാധുനിക വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് ഡ്രോൺ പ്രദർശിപ്പിച്ച് സൗദി പരിസ്ഥിതി സുരക്ഷാ സേന. ആഭ്യന്തര മന്ത്രാലയത്തിന്റെ പവലിയനിലാണ് ഡ്രോൺ പ്രദർശിപ്പിച്ചിരിക്കുന്നത്. വിദൂര മേഖലകളിൽ നിരീക്ഷണം നടത്താനും വനമേഖലകളിലും സംരക്ഷിത പ്രദേശങ്ങളിലും അതിക്രമിച്ചു കയറുന്നവരെ കണ്ടെത്താനും ഡ്രോൺ സഹായിക്കും. പരിസ്ഥിതി സംബന്ധമായ അടിയന്തര സാഹചര്യങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ഇവ ഉപയോഗിക്കാൻ കഴിയും. തെർമൽ ക്യാമറകൾ, ഡേ ക്യാമറകൾ, അത്യാധുനിക സെൻസർ സംവിധാനങ്ങൾ എന്നിവ ഡ്രോണിൽ സജ്ജീകരിച്ചിട്ടുണ്ട്. ദീർഘദൂര ആശയവിനിമയത്തിനും നിയന്ത്രണത്തിനും ഇതിൽ സംവിധാനമുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News