ജിദ്ദയിൽ റമദാൻ ആരോഗ്യ ബോധവൽക്കരണ പരിപാടിയുമായി സിജി
ഫെബ്രുവരി 13, വെള്ളിയാഴ്ച വൈകുന്നേരം 3:45ന് സീസൺസ് റസ്റ്റോറന്റിൽ വെച്ചാണ് പരിപാടി
ജിദ്ദ: റമദാനെ വരവേൽക്കാൻ സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന്റെ കീഴിൽ റമദാൻ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നോമ്പനുഷ്ഠിക്കുമ്പോൾ ആരോഗ്യപരമായും മാനസികമായും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതാണ് പരിപാടി. കേരളത്തിലെ ഹെൽത്ത് കോച്ചും ഹാർമണി വെൽനെസ് സെന്ററിന്റെ സ്ഥാപകനുമായ ഡോ. മഞ്ജുനാഥ് സുകുമാരനും ന്യൂട്രിഷനിസ്റ്റ് തസ്‌ലീന റാബിയയും ആരോഗ്യ സംബന്ധമായ പ്രഭാഷണങ്ങൾ നിർവഹിക്കും.
ഫെബ്രുവരി 13, വെള്ളിയാഴ്ച വൈകുന്നേരം 3:45ന് സീസൺസ് റസ്റ്റോറന്റിൽ വെച്ച് നടക്കുന്ന പരിപാടിയിൽ, സിജിയുടെ കീഴിൽ നടത്തിവരുന്ന പ്രതിമാസ ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാമിന്റെ വൈവിധ്യമാർന്ന പരിപാടികളും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0504665624-ൽ റഷീദ് അമീറുമായി മൊബൈലിൽ ബന്ധപ്പെടുക.