വേൾഡ് ഡിഫൻസ് ഷോ: നാല് രാജ്യങ്ങളുമായി പ്രതിരോധ സഹകരണ കരാറൊപ്പിട്ട് സൗദി

കൊറിയ, സ്ലൊവാക്യ, മലേഷ്യ, സൊമാലിയ എന്നീ രാജ്യങ്ങളുമായാണ് കരാർ ഒപ്പുവച്ചത്

Update: 2026-02-09 10:36 GMT

റിയാദ്: റിയാദിൽ നടക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ നാല് രാജ്യങ്ങളുമായി പ്രതിരോധ സഹകരണ കരാറൊപ്പിട്ട് സൗദി. കൊറിയ, സ്ലൊവാക്യ, മലേഷ്യ, സൊമാലിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാനാണ് കരാറൊപ്പിട്ടത്.

കൊറിയയുമായി പ്രതിരോധ ഗവേഷണ വികസനത്തിനായുള്ള ധാരണാപത്രമാണ് ഒപ്പിട്ടത്. സ്ലൊവാക്യയുമായും മലേഷ്യയുമായും പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. സൊമാലിയയുമായി സൈനിക സഹകരണത്തിനായുള്ള ധാരണാപത്രവും ഒപ്പിട്ടു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News