വേൾഡ് ഡിഫൻസ് ഷോ: 28 കരാറുകളിൽ ഒപ്പുവച്ച് സൗദി പ്രതിരോധ മന്ത്രാലയം

സൈനിക വ്യവസായങ്ങളിൽ വൈദഗ്ധ്യമുള്ള പ്രാദേശിക, ആഗോള സ്ഥാപനങ്ങളുമായാണ് കരാർ

Update: 2026-02-10 11:59 GMT

റിയാദ്: സൈനിക വ്യവസായങ്ങളിൽ വൈദഗ്ധ്യം നേടിയ പ്രാദേശിക, അന്തർദേശീയ കമ്പനികളുമായി റിയാദിലെ വേൾഡ് ഡിഫൻസ് ഷോയിൽ സൗദി പ്രതിരോധ മന്ത്രാലയം 28 കരാറുകളിൽ ഒപ്പുവച്ചു. ഫ്രാൻസിലെ MBDA, റേതിയോൺ സൗദി അറേബ്യ, കൊറിയയിലെ ഹാൻവാ എയ്റോസ്പേസ്, ഇറ്റലിയിലെ ലിയോനാർഡോ എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവുകളുമായി പ്രതിരോധ സഹമന്ത്രി ഖാലിദ് ബിയാരി നാല് കരാറുകളിൽ ഒപ്പുവച്ചു.

സംഭരണ, ആയുധ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഇബ്രാഹിം അൽ സുവൈദ് പ്രാദേശിക, ഫ്രഞ്ച്, തുർക്കി, കൊറിയൻ, ഇറ്റാലിയൻ കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായി എട്ട് കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ സംഭരണ, ആയുധ മേഖലയിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ, പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ശേഷിക്കുന്ന 16 കരാറുകളിൽ ഒപ്പുവച്ചു.

Advertising
Advertising

സായുധ സേനാ പ്രവർത്തനവും കഴിവും ശക്തിപ്പെടുത്തുക, പോരാട്ട കാര്യക്ഷമത മെച്ചപ്പെടുത്തുക, അനിവാര്യമായ സംവിധാനങ്ങൾ നിലനിർത്തുക എന്നിവയാണ് കരാറുകളുടെ ലക്ഷ്യം. സൗദി വിഷൻ 2030 ന് അനുസൃതമായി പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെയും അധികൃതർ പിന്തുണയ്ക്കുന്നുണ്ട്. സൈനിക ഉപകരണങ്ങളുടെയും സേവന ചെലവുകളുടെയും 50% ത്തിലധികം തദ്ദേശീയവത്കരിക്കാനാണ് സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിലൊന്ന്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News