യു.എ.ഇയിലെ വർക് ഷോപ്പിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ മലയാളി മരിച്ചു

എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ് (57) മരിച്ചത്

Update: 2023-05-13 08:28 GMT
Editor : Jaisy Thomas | By : Web Desk

ഇബ്രാഹിം

അബുദബി: യു.എ.ഇയിലെ ഉമ്മുൽഖുവൈനിൽ കഴിഞ്ഞ ദിവസം വർക് ഷോപ്പിലുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ മലയാളി മരിച്ചു. എറണാകുളം സ്വദേശി മറ്റപ്പിള്ളിൽ ഇബ്രാഹിമാണ് (57) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

പൊള്ളലേറ്റ കോഴിക്കോട് സ്വദേശി സുരേഷിന്‍റെ നില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ സുരേഷിനെ വിദഗ്ധ ചികിത്സക്കായി അബൂദബിയിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. വ്യാഴാഴ്ച ഗ്യാരേജിൽ ടാങ്കർ അറ്റകുറ്റപണി നടക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് സ്ഫോടനമുണ്ടായത്. ബംഗ്ലാദേശ് സ്വദേശിയായ നൂർ ആലം സംഭവ ദിവസം മരിച്ചു. മൂന്ന് മലയാളിക്കാണ് പരിക്കേറ്റത് .

നിസാര പരിക്കേറ്റ മോഹൻലാൽ എന്ന ജീവക്കാരനെ പ്രാഥമിക ചികിത്സക്ക് വിശേഷം വിട്ടയച്ചു. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മിഡ്​‍ലാൻഡ് ഓട്ടോഗാരേജിലാണ് അപകടം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News