സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി

Update: 2021-07-20 15:46 GMT
Advertising

സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവർക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റേതാണ് ഉത്തരവ്. നേരത്തെ ജൂലൈ അവസാനം വരെ പ്രവാസികളുടെ ഇഖാമ, സന്ദർശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി നീട്ടി നൽകിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയത്. ഇതോടെ പെട്ടെന്ന് വിമാന സർവീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കാലാവധി ദീർഘിപ്പിക്കുന്ന പദ്ധതി ജവാസാത്ത് വിഭാഗം ഓട്ടോമാറ്റികായി നടത്തും.

കൂടുതൽ വിവരങ്ങൾ സൗദി സമയം രാത്രി എട്ടരക്കുള്ള മീഡിയവൺ ന്യൂസിൽ

Similar News