22വര്‍ഷം പഴക്കമുള്ള കേരള രജിസ്‌ട്രേഷന്‍ ചേതക് സ്‌കൂട്ടറുമായി അവര്‍ ഒമാനിലുമെത്തി

അഫ്ഗാന്‍ അതിര്‍ത്തി പ്രദേശം കടന്നു വരാനുള്ള പ്രയാസം കാരണം സ്‌കൂട്ടര്‍ ഷിപ്പില്‍ ദുബൈയിലേക്ക് എത്തിക്കുകയായിരുന്നു

Update: 2022-07-04 05:16 GMT
Advertising

22വര്‍ഷം പഴക്കമുള്ള ചേതക് സ്‌കൂട്ടില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ബിലാലും, അഫ്‌സലും ഒമാനിലുമെത്തി. കാസര്‍കോട് നായന്മാര്‍മൂല സ്വദേശികളായ ഇരുവരും, കേരള രജിസ്‌ട്രേഷനിലുള്ള ചേതക്ക് സ്‌കൂട്ടറില്‍ ദുബൈയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ ഒമാനിലെത്തിയത്.





 

നാല് മാസം കൊണ്ട് ചേതക് സ്‌കൂട്ടറില്‍ ഇന്ത്യയിലുടനീളം എണ്ണായിരം കിലോമീറ്ററോളം കറങ്ങിയ ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തിയത്. ദുബൈയിലേക്ക് റോഡ് മാര്‍ഗ്ഗം വരാനായിരുന്നു പദ്ധതി. എന്നാല്‍, അഫ്ഗാന്‍ അതിര്‍ത്തി പ്രദേശം കടന്നു വരാനുള്ള പ്രയാസം കാരണം സ്‌കൂട്ടര്‍ ദുബൈയിലേക്ക് ഷിപ്പില്‍ എത്തിക്കുകയായിരുന്നു.


 



അത്യാവശ്യം വേണ്ട സൗകര്യങ്ങളൊക്കെ സ്‌കൂട്ടറില്‍ സജ്ജീകരിച്ചാണ് ഇരുവരുടേയും യാത്ര. ആത്മവിശ്വാസം ഉണ്ടെങ്കില്‍ യാത്രയ്ക്ക് ഏതു തരം വാഹനവും ഉപയോഗിക്കാമെന്നുള്ള അനുഭവവുമാണ് ഇരുവരും പകര്‍ന്ന് നല്‍കുന്നത്. ഇരുവര്‍ക്കും സുഹാറിലെ കോഴിക്കോടന്‍ മക്കാനി ഹോട്ടല്‍ പരിസരത്ത് ഉജ്ജ്വല സീകരണവും ഒരുക്കിയിരുന്നു. ഗള്‍ഫിലെ ഇപ്പോഴത്തെ കൊടും ചൂട് അസഹ്യമാണെങ്കിലും ആറ് മാസം കൊണ്ട് മിഡിലീസ്റ്റിലെ മിക്ക രാജ്യങ്ങളും യാത്ര ചെയ്യാനാണ് പദ്ധതി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News