സിജി സലാല എ.ഐ ട്രൈനിങ് സംഘടിപ്പിച്ചു
ക്യാമ്പിന് ഡോ. ഇസ്മായിൽ മരുതേരി നേതൃത്വം നൽകി
Update: 2025-12-31 06:46 GMT
സലാല: സിജി സലാല അധ്യാപകർക്കായി എ.ഐ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വേൾഡ് സ്‌കൂളിൽ നടന്ന ക്യാമ്പിന് ഡോ. ഇസ്മായിൽ മരുതേരി നേതൃത്വം നൽകി. വേൾഡ് സ്‌കൂൾ അസി.പ്രിൻസിപ്പൽ സെൽവൻ സുഭാഷ് ഉദ്ഘാടനം ചെയ്തു.
വിവിധ സ്‌കൂളുകളിൽ നിന്നും വിവിധ രാജ്യക്കാരായ അധ്യാപകർ ക്ലാസ്സിൽ പങ്കെടുത്തു. പരിപാടിയിൽ സിജി സലാല ചെയർമാൻ ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. റിസാൻ മാസ്റ്റർ, ഡോ: വി.എസ്. സുനിൽ, മുനവ്വിർ, ആർ.കെ അബു, മുനീർ ഇ.എം., കൺവീനർ ഡോ: ഷാജിദ് എന്നിവർ നേതൃത്വം നൽകി.