'നിക്ഷേപം, ഊർജം, ടൂറിസം, മേഖലകളിൽ സഹകരിക്കും'; കസാഖിസ്താൻ സന്ദർശനം പൂർത്തിയാക്കി ഒമാൻ സുൽത്താൻ

ഗതാഗതം, ലോജിസ്റ്റിക്സ്, എഐ മേഖലകളിലും സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു

Update: 2026-10-07 07:51 GMT

മസ്കത്ത്: രണ്ടുദിവസത്തെ കസാഖിസ്താൻ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖ് ചൊവ്വാഴ്ച വൈകിട്ട് രാജ്യത്ത് തിരിച്ചെത്തി. സന്ദർശനത്തിനിടെ കസാഖിസ്താൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിക്ഷേപം, ഊർജം, ടൂറിസം, ധാതു പര്യവേക്ഷണം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളിലും ധാരണകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.

ധനകാര്യ സേവനങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലും സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തിയതിന് അംഗീകാരമായി കസാഖിസ്ഥാൻ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ ഗോൾഡൻ ഈഗിൾ’ പ്രസിഡന്റ് ടോകയേവ് സുൽത്താൻ ഹൈതത്തിന് സമ്മാനിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News