ചരക്ക് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങൾ; പുനപരിശോധനക്ക് പ്രത്യേക സമിതി രൂപീകരിച്ച് റോയൽ ഒമാൻ പൊലീസ്

ട്രാഫിക് നിയമത്തിലെയും എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെയും വ്യവസ്ഥകൾ ഈ സമിതി അവലോകനം ചെയ്യും

Update: 2026-10-08 12:07 GMT

മസ്കത്ത്: ചരക്ക് വാഹനങ്ങളുടെ സുരക്ഷാ ആവശ്യകതകളും, ഡ്രൈവിങ് ലൈസൻസ് ചട്ടങ്ങളും പുനഃപരിശോധിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നൽകി റോയൽ ഒമാൻ പൊലീസ്. ട്രാഫിക് ഡയറക്ടർ ജനറൽ ചെയർമാനും ആർ.ഒ.പിയിലെ വിദഗ്ധർ അംഗങ്ങളുമായ സമിതിയെ രൂപീകരിച്ചുകൊണ്ട് പൊലീസ് ആന്റ് കസ്റ്റംസ് ഇൻസ്പെക്ടർ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷരായിഖാണ് തീരുമാനം പുറപ്പെടുവിച്ചത്.

ഹെവി വെഹിക്കിൾ ഡ്രൈവർമാരുടെ ലൈസൻസുകൾ ഉൾപ്പെടെ, ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നത് നിയന്ത്രിക്കുന്ന ട്രാഫിക് നിയമത്തിലെയും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളിലെയും വ്യവസ്ഥകളും നടപടിക്രമങ്ങളും ഈ സമിതി അവലോകനം ചെയ്യും. ചരക്ക് വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച ആവശ്യകതകൾ പ്രായോഗിക പ്രവർത്തന സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ടോയെന്നും പ്രസക്തമായ അന്താരാഷ്ട്ര മാതൃകകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും സമിതി വിലയിരുത്തും. ഒമാനിലുടനീളമുള്ള വാഹനയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും ട്രാഫിക് സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള ആർ.ഒ.പിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുനഃപരിശോധന.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News