ഒമാനിൽ നാളെ മുതൽ സായാഹ്ന ലോക്ഡൗൺ നിലവിൽ വരും

വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും

Update: 2021-07-15 17:40 GMT
Editor : Suhail | By : Web Desk

ഒമാനിൽ വലിയ പെരുന്നാൾ അവധി ദിവസങ്ങളിലെ കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള സായാഹ്ന ലോക്ഡൗൺ നാളെ മുതൽ നിലവിൽ വരും. വൈകുന്നേരം അഞ്ച് മുതൽ പുലർച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം സഞ്ചാരവിലക്കും പ്രാബല്ല്യത്തിലുണ്ടാകും.

ഒമാനിൽ ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗൺ പ്രാബല്ല്യത്തിലുണ്ടാവുക. ഇതിൽ പെരുന്നാൾ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും സമ്പൂർണ അടച്ചിടലായിരിക്കും. ബലിപെരുന്നാൾ പ്രാർഥനകൾക്കും പരമ്പരാഗത പെരുന്നാൾ ചന്തകൾക്കും സുപ്രീം കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

യാതൊരു തരത്തിലുള്ള ഒത്തുചേരലുകളും പെരുന്നാൾ അവധി ദിവസങ്ങളിൽ പാടില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് വിമാനയാത്രക്കാർക്ക് തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ എയർപോർട്സ് കമ്പനി അറിയിച്ചു. യാത്രാ രേഖകൾ കാണിച്ചാൽ മതിയാകും.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News