ഒമാനിലെ സുൽത്താൻ ഹൈതം സിറ്റിയിൽ നാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് തറക്കല്ലിട്ടു

ക്യാമ്പസിൽ 2,435 വിദ്യാർഥികൾക്ക് പഠിക്കാൻ അവസരമുണ്ടാകും

Update: 2026-01-13 17:02 GMT

മസ്കത്ത്: ഒമാനിൽ നാഷണൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് തറക്കല്ലിട്ടു. സുൽത്താൻ ഹൈതം സിറ്റിയിലാണ് ക്യാമ്പസ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ പുതിയ കെട്ടിടത്തിനാണ് തറക്കല്ലിട്ടത്. ഭവന, നഗര ആസൂത്രണ മന്ത്രി ഡോ. ഖൽഫാൻ ബിൻ സഈദ് അൽ ഷുഐലിയുടെ മുഖ്യകാർമികത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. 31,890 ചതുരശ്ര മീറ്റർ സ്ഥലത്ത്, 31,200 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്. ഈ ക്യാമ്പസിന് ഒരേസമയം 2,435 വിദ്യാർ‌ഥികളെ ഉൾക്കൊള്ളാനാകും. അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് എഞ്ചിനീയറിങ് കോളേജുകൾ, അത്യാധുനിക ഗവേഷണ കേന്ദ്രങ്ങൾ, ഭരണനിർവഹണ വിഭാഗങ്ങൾ എന്നിവ സജ്ജീകരിക്കുന്ന രീതിയിലാണ് ക്യാമ്പസ് സംവിധാനിക്കുന്നത്. ഒമാന്റെ തനിമയും ആഗോള നിലവാരത്തിലുള്ള ആധുനിക വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്യുന്നത്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News