ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
പരവൂർ കൂനയിൽ രാഷ്മി ഭവനിൽ രഞ്ജിത് (41) ആണ് മരിച്ചത്
Update: 2025-12-27 11:56 GMT
മസ്‌കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. പരവൂർ കൂനയിൽ രാഷ്മി ഭവനിൽ വിജയൻ പിള്ളയുടെ മകൻ രഞ്ജിത് (41) ആണ് മസ്‌കത്തിൽ മരിച്ചത്. മാതാവ്: പ്രസന്നകുമാരി. ഭാര്യ: സുകന്യ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.