പ്രതിരോധ സഹകരണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും ഒമാനും

ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയാണ് ഒമാൻ

Update: 2024-01-31 19:25 GMT
Editor : rishad | By : Web Desk
Advertising

മസ്കത്ത്: പ്രതിരോധ സഹകരണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി ഇന്ത്യയും ഒമാനും. പ്രതിരോധ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും കൈമാറ്റം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

മസ്കത്തിൽ നടന്ന 12ാമത് സംയുക്ത സൈനിക സഹകരണ കമ്മിറ്റി യോഗത്തിൽ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സാബിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. യോഗത്തിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു.

പരിശീലനം, സംയുക്ത അഭ്യാസ പ്രകടനം, വിവരങ്ങൾ പങ്കിടൽ, സമുദ്രശാസ്ത്രം, കപ്പൽ നിർമ്മാണം തുടങ്ങിയ മേഖലകളിലെ സഹകരണത്തെ കുറിച്ച് യോഗം ചർച്ച ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ ഇന്ത്യ സന്ദർശന വേളയിൽ 'ഭാവിക്കുവേണ്ടി പങ്കാളിത്തം' എന്ന തലക്കെട്ടിൽ ഇന്ത്യ-ഒമാൻ സംയുക്ത ദർശന രേഖ മുന്നോട്ടുവെച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ധാരണയിലെത്തിയിരിക്കുന്നത്.

രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിനിടെ ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന, ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നസീർ ബിൻ അലി അൽ സാബിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തി. എയ്‌റോസ്‌പേസ്, നാവിക മേഖലകളിലെ ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക ശേഷി കണാനായി സെക്രട്ടറി ജനറലിനെയും അദ്ദേഹത്തിന്‍റെ പ്രതിനിധികളെയും ഇന്ത്യയിലേക്ക് ഗിരിധർ അരമന ക്ഷണിച്ചു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News