ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികാരമേറ്റിട്ട് ഇന്നേക്ക് രണ്ടാണ്ട്

ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള ഒമാൻ വിഷൻ 2040ന്റെ മുന്നൊരുക്കമായി ദേശീയ താൽപര്യം മുൻ നിർത്തിയുള്ള വിവിധ പദ്ധതികളും പരിഷ്‌കരണങ്ങളുമാണ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയത്

Update: 2022-01-11 17:17 GMT
Editor : Dibin Gopan | By : Web Desk

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികാരമേറ്റിട്ട് ഇന്നേക്ക് രണ്ടാണ്ട്.സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ നേതൃത്വത്തിൽ വികസനത്തിന്റെ പുത്തൻ പാതയിലാണ് ഒമാൻ. 2020ൽ ജനുവരി 11ന് സുൽത്താൻ ഖാബൂസിന്റെ പിൻഗാമിയായി ചുമതലയേറ്റ സുൽത്താൻ ഹൈതം പുതിയ നവോത്ഥാന യുഗത്തിന് വേറിട്ട മുഖം നൽകാനുള്ള പ്രയാണത്തിലാണ്. സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിച്ച് കൊണ്ടാണ് ഒമാന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആണ് ആവിഷ്‌കരിച്ച് കൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്.

Advertising
Advertising

ശോഭനമായ ഭാവി ലക്ഷ്യമിട്ടുള്ള ഒമാൻ വിഷൻ 2040ന്റെ മുന്നൊരുക്കമായി ദേശീയ താൽപര്യം മുൻ നിർത്തിയുള്ള വിവിധ പദ്ധതികളും പരിഷ്‌കരണങ്ങളുമാണ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയത്. 2021 മുതൽ 2025വരെ നീളുന്ന പത്താം പഞ്ചവത്സര പദ്ധതിക്കും തുടക്കമായിട്ടുണ്ട്. സാമ്പത്തിക മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനും പദ്ധതിയുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് രാജ്യത്തിന്റെ മുന്നേറ്റത്തിനായി നിർദേശങ്ങൾ സ്വീകരിക്കുന്ന സന്ദർശനങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിൽ തുടക്കം കുറിച്ചു.

ഇതിന്റെ ഭാഗമായി തെക്കൻ ശർഖിയ, അൽ വുസ്ത, ദാക്കിലിയ, വടക്കൻ ഗവർണറേറ്റുകളിലെ ശൈഖമാരുമായി കൂടിക്കാഴ്ച നടത്തി. പൗരൻമാർക്ക് സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്താൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. ഓരോ ഗവർണറേറ്റുകളിലെയും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി രണ്ട് കോടി റിയാലാണ് അനുവദിച്ചിരിക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News