കണ്ണൂർ സ്വദേശി ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി ധർമടത്തെ വയ്യാപ്പറത്ത് ബഷീർ (64) ആണ് റൂവിയിൽ മരിച്ചത്

Update: 2025-05-17 17:32 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: കണ്ണൂർ സ്വദേശി ഒമാനിൽ കുഴഞ്ഞു വീണ് മരിച്ചു. തലശ്ശേരി ധർമടത്തെ വയ്യാപ്പറത്ത് ബഷീർ (64) ആണ് റൂവിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിന് ശേഷം താമസസ്ഥലത്ത് വിശ്രമിക്കവേ കുഴഞ്ഞ് വീഴുകയായിരുന്നു. നേരത്തെ ടെലിഫോൺ കാർഡ് കച്ചവടമായതിനാൽ ടെലിഫോൺ കാർഡ് ബഷീർക്ക എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്.

പിതാവ്: ഇസ്മായീൽ. മാതാവ്: ഖദീജ. ഭാര്യ: റിസ്‌വത്ത്. റൂവിയിൽ ബിസിനസ് നടത്തുന്ന സലീം സഹോദരനാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News