മാധവൻ പാടി അവാർഡ് പി.എം ജാബിറിന്

മാസ് നാല്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടികയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്

Update: 2024-05-26 19:24 GMT
Editor : Thameem CP | By : Web Desk
Advertising

മസ്കത്ത്:  മാസ് സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷൻ ദീർഘകാല മാനേജിങ് കമ്മിറ്റി അംഗവുമായ മാധവൻ പാടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് പ്രവാസ ലോകത്തെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി ഒമാനിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രവർത്തകൻ പി.എം ജാബിറിന് നൽകും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്ത മാസ് നാല്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടികയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. മാസ് മുൻ പ്രസിഡൻറ് ഇബ്രാഹിം അംബിക്കാന, ചെയർമാനും മാസ് സെക്രട്ടറി സമീന്ദ്രൻ, അനിൽ അമ്പാട്ട് എന്നിവർ അംഗങ്ങളായ അവാർഡ് നിർണയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് ദാനം പിന്നീട് നടത്തും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News