ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം തിരുപുറം സ്വദേശി ഷിജോ (30) ആണ് അൽ ഖൂദിൽ മരിച്ചത്

Update: 2026-01-10 13:17 GMT
Editor : Thameem CP | By : Web Desk

മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രൻ മകൻ ഷിജോ (30) ആണ് മസ്‌കത്തിനടുത്തുള്ള അൽ ഖൂദിൽ  മരിച്ചത്. ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്ന ഷിജോയ്ക്ക്, ജോലിക്കിടെയാണ് അപകടമുണ്ടായത്. മാതാവ്: ശകുന്തള കുമാരി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News