ഒമാനിലെ ഹംറ വിലായത്തിൽ മലമുകളിൽ നിന്ന് വീണയാളെ രക്ഷപ്പെടുത്തി

പരിക്കേറ്റയാൾ ദാഖിലിയയിലെ നിസ്‌വ റെഫറൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ

Update: 2025-12-08 10:14 GMT

മസ്കത്ത്: ഒമാനിലെ ഹംറ വിലായത്തിൽ മലമുകളിൽ നിന്നു വീണയാളെ രക്ഷപ്പെടുത്തി. റോയൽ ഒമാൻ പൊലീസ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശ്രമിത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്. മലഞ്ചെരുവിൽ നിന്ന് താഴെ വീണതിനെത്തുടർന്ന് വ്യക്തിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ആർഒപി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇദ്ദേഹത്തെ സുരക്ഷിതമായി ദാഖിലിയയിലെ നിസ്‌വ റെഫറൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. ആവശ്യമായ ചികിത്സ നൽകി വരുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News