മീഡിയ വൺ ബ്രേവ് ഹാർട്ട് പുരസ്‌കാരം; ഒമാനിൽ മികച്ച പ്രതികരണം

സലാല, സൊഹാർ, സൂർ തുടങ്ങി ഒമാന്റെ ഏത് ഭാഗത്തും പ്രവർത്തിക്കുന്നവർക്കും ഇതിൽ അപേക്ഷിക്കാം. അതേസമയം ഒരേ പേരിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ മാത്രമാണ് പരിഗണിക്കുക.

Update: 2021-12-13 16:12 GMT
Editor : Nidhin | By : Web Desk

മസ്‌കത്ത് : കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾ മീഡിയ വൺ നൽകുന്ന ബ്രേവ് ഹാർട്ട് പുരസ്‌കരത്തിന് ഒമാനിലെ കൂട്ടായ്മകളിൽ നിന്നും വ്യക്തികളിൽ നിന്നും മികച്ച പ്രതികരണം. മറ്റു ജി.സി.സി രാജ്യങ്ങളിലെ പുരസ്‌കാര വിതരണത്തിന് ശേഷമാണ് ബ്രേവ് ഹാർട്ട് പുരസ്‌കാരം ഒമാനിലേക്ക് എത്തുന്നത്. കോവിഡിന്റെ ഭീതിതമായ കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ ധീരമായി സഹ ജീവികൾക്ക് താങ്ങായവർക്കാണ് മീഡീയ വൺ അവാർഡ് നൽകുന്നതെന്ന് ഗൾഫ് മാധ്യമം മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ സലിം അമ്പലൻ പറഞ്ഞു.

ഒമാനിലെ കൊമേഷ്യൽ സ്ഥാപനങ്ങളെ സി.എസ്.ആർ പങ്കാളിയാക്കിയാണ് മീഡിയ വൺ അവാർഡ് വിതരണം സംഘടിപ്പിക്കുന്നത്. ഇത്തരം ഒരു മഹത്തായ പ്രവർത്തനത്തിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സീ പ്രൈഡ് എം.ഡി അമീൻ പറഞ്ഞു. അവാർഡിന് അർഹരായവരെ മീഡിയ വൺ മിഡ് ഈസ്റ്റ് അവറിലൂടെ നാട്ടിലെ നിന്ന് പ്രമുഖരാണ് പ്രഖ്യാപിക്കുക. പിന്നീട് മസ്‌കത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.

Advertising
Advertising

അവാർഡിന് അർഹരായ കൂട്ടായ്മകളും വ്യക്തികളും അവരുടെ പ്രവർത്തനത്തിന്റെ വിശദമായ റിപ്പോർട്ട് mediaonebraveheartoman2021@gmail.com എന്ന് ഇമെയിൽ വിലാസത്തിലേക്ക് ഡിസംബർ 15 നകം അയക്കണം. സേവനം ലഭിച്ച ഉപഭോക്താക്കളുടെ എണ്ണം, ചെലവഴിച്ച തുക, സേവന പ്രവർത്തനങ്ങളിൽ പങ്കെടുത്തവരുടെ എണ്ണമടക്കം വിശദമായ പ്രവർത്തന റിപ്പോർട്ടാണ് അയക്കേണ്ടത്. ചിത്രങ്ങളും വീഡിയോകളും അയച്ചാൽ കൂടുതൽ നന്നായിരിക്കും.

സലാല, സൊഹാർ, സൂർ തുടങ്ങി ഒമാന്റെ ഏത് ഭാഗത്തും പ്രവർത്തിക്കുന്നവർക്കും ഇതിൽ അപേക്ഷിക്കാം. അതേസമയം ഒരേ പേരിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയെ മാത്രമാണ് പരിഗണിക്കുക. ജോലിയുടെ ഭാഗമായ സേവനങ്ങൾ ചെയ്തവരെയോ, ഒരു സംഘടന അതിലെ അംഗങ്ങൾക്ക് മാത്രം ചെയ്ത സേവനങ്ങളെയോ, കോർപറേറ്റുകളെയോ ഇതിൽ പരിഗണിക്കാൻ കഴിയില്ല.

ഈ അവാർഡിന് പരിഗണിക്കേണ്ടവരെ ഒമാനിലുള്ള എല്ലാ പ്രവാസികൾക്കും നിർദേശിക്കാം. അവരുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഇമെയിൽ അഡ്രസിൽ തന്നെയാണ് അയക്കേണ്ടത്. അയക്കുന്ന ആളിന്റെ വിശദാംശങ്ങൾ അതിൽ രേഖപ്പെടുത്തുകയും വേണം.

കോ-ഓർഡിനേഷൻ മീറ്റിങ്ങിൽ ഗൾഫ് മാധ്യമം മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ സലിം അമ്പലൻ, സീനിയർ ജനറൽ മാനേജർ ഷബീർ ബക്കർ, ജി.സി.സി എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, ഈവന്റ് കൺവീനർ ഷക്കീൽ ഹസൻ, കോ-ഓർഡിനേറ്റർ കെ.എ. സലാഹുദ്ദീൻ,മസ്‌കത്ത് റിപ്പോർട്ടർ ബിനു.എസ്.കൊട്ടാരക്കര എന്നിവർ സംബന്ധിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News