മസ്‌കത്തിലെ കുറഞ്ഞ താപനില 20°Cൽ താഴെയായേക്കും
പല ഗവർണറേറ്റുകളിലും നാളെ മുതൽ കുറഞ്ഞ താപനില 20°Cൽ താഴെയാകാൻ സാധ്യത
മസ്‌കത്ത്: ഒമാനിലെ പല ഗവർണറേറ്റുകളിലും ഞായറാഴ്ച മുതൽ കുറഞ്ഞ താപനില 20°Cൽ താഴെയാകാൻ സാധ്യത. ഖസബിൽ 16°C, മസ്‌കത്തിൽ 18°C, ദുഖമിൽ 15°C, സലാലയിൽ 18°C എന്നിങ്ങനെയാണ് താപനില പ്രതീക്ഷിക്കുന്നത്. സലാല ഒഴികെയുള്ള സ്ഥലങ്ങളിൽ പരമാവധി താപനില 20°C നും 23°C നും ഇടയിലായിരിക്കും, സലാലയിൽ ഏകദേശം 25°C വരെയാകാം.
അതേസമയം, മസ്‌കത്ത്, മുസന്ദം ഗവർണറേറ്റുകളിലെ ചില തീരപ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ പെയ്യുന്നുണ്ട്. മേഘങ്ങളുടെ ഒഴുക്ക് തുടരുമെന്നും മസ്‌കത്ത് ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും നോർത്ത് -സൗത്ത് ഷർഖിയകൾ, ബാത്തിന, ദോഫാർ, മുസന്ദം ഗവർണറേറ്റുകളിലും വരും മണിക്കൂറുകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നുമാണ് പ്രതീക്ഷ.
വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ഒമാന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും.